Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vijay Hazare Trophy

വി​ജ​യ് ഹ​സാ​രെ ട്രോ​ഫി; വി​ദ​ർ​ഭ​യ്ക്ക് കി​രീ​ടം

ബം​ഗ​ളൂ​രു: വി​ജ​യ് ഹ​സാ​രെ ട്രോ​ഫി കി​രീ​ടം വി​ദ​ർ​ഭ സ്വ​ന്ത​മാ​ക്കി. ക​ലാ​ശ​പ്പോ​രി​ൽ സൗ​രാ​ഷ്ട്ര​യെ 38 റ​ൺ​സി​ന് ത​ക​ർ​ത്താ​ണ് അ​വ​ർ കി​രീ​ടം ചൂ​ടി​യ​ത്. വിദര്‍ഭയുടെ ആദ്യ കിരീടമാണിത്. സ്കോ​ർ: വി​ദ​ർ​ഭ 317/8. സൗ​രാ​ഷ്ട്ര 279/10 (48.5). ടോ​സ് ന​ഷ്ട​മാ​യി ആ​ദ്യം ബാ​റ്റ് ചെ​യ്ത വി​ദ​ർ​ഭ എ​ട്ടു​വി​ക്ക​റ്റ് ന​ഷ്‌​ട​ത്തി​ൽ 317 റ​ൺ​സ്നേ​ടി.

318 റ​ൺ​സി​ന്‍റെ വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന സൗ​രാ​ഷ്ട്ര 48.5 ഓ​വ​റി​ൽ 279 റ​ൺ​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. 88 റ​ൺ​സ് നേ​ടി​യ പ്രേ​രാ​ക് മ​ങ്കാ​ദാ​ണ് അ​വ​രു​ടെ ടോ​പ് സ്കോ​റ​ർ. ചി​രാ​ഗ് ജാ​നി (64) അ​ർ​ധ​സെ​ഞ്ചു​റി നേ​ടി പൊ​രു​തി​യെ​ങ്കി​ലും ടീ​മി​നെ വി​ജ​യ​ത്തി​ലെ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല.

നാ​ല് വി​ക്ക​റ്റ് നേ​ടി​യ യ​ഷ് താ​ക്കൂ​റാ​ണ് സൗ​രാ​ഷ്ട്ര​യു​ടെ ന​ടു​വൊ​ടി​ച്ച​ത്. മൂ​ന്ന് വി​ക്ക​റ്റു​മാ​യി നാ​ച്ചി​ക്കെ​റ്റ് ബൂ​റ്റെ​യും തി​ള​ങ്ങി. അ​ഥ​ർ​വ തൈ​ഡെ​യു​ടെ (128) സെ​ഞ്ചു​റി​യും യ​ഷ് റാ​ത്തോ​ഡി​ന്‍റെ (54) അ​ർ​ധ​സെ​ഞ്ചു​റി​യു​മാ​ണ് വി​ദ​ർ​ഭ​യെ കൂ​റ്റ​ൻ സ്കോ​റി​ലെ​ത്തി​ച്ച​ത്.

സൗ​രാ​ഷ്ട്ര​യ്ക്കാ​യി അ​ൻ​ഗു​ർ പ​ൻ​വ​ർ നാ​ലും ചേ​ത​ൻ സ​ക്കാ​രി​യാ​യും ചി​രാ​ഗ് ജാ​നി​യും ര​ണ്ടു​വി​ക്ക​റ്റു​ക​ൾ വീ​തം വീ​ഴ്ത്തി. അ​ഥ​ർ​വ തൈ​ഡെ​യെ ക​ളി​യി​ലെ താ​ര​മാ​യും അ​മ​ൻ മൊ​ഖാ​ഡെ​യെ പ​ര​മ്പ​ര​യു​ടെ താ​ര​മാ​യും തെ​ര​ഞ്ഞെ​ടു​ത്തു.

Sports

ജഗദീശന് സെഞ്ചുറി; കേരളത്തിനെതിരേ തമിഴ്‌നാടിന് മികച്ച സ്കോർ, ഏദന്‍ ആപ്പിള്‍ ടോമിന് ആറു വിക്കറ്റ്

അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയില്‍ തമിഴ്നാടിനെതിരെ കേരളത്തിന് 295 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത തമിഴ്നാട് 50 ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 294 റണ്‍സെടുത്തു.

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ തമിഴ്നാട് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്‍. ജഗദീശന്‍റെ സെഞ്ചുറി കരുത്തിലാണ് മികച്ച സ്കോറിലെത്തിയത്. 126 പന്തില്‍ ഒമ്പതു ഫോറും അഞ്ചു സിക്സറും ഉൾപ്പെടെ 139 റണ്‍സെടുത്ത ജഗദീശനാണ് ടോപ് സ്കോറർ.

എസ്.ആര്‍. ആതിഷ് (33) ആന്ദ്രെ സിദ്ധാർഥ് (27), ഭൂപതി വൈഷ്ണവ് കുമാര്‍ (35) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.

കേരളത്തിനായി ഏദന്‍ ആപ്പിള്‍ ടോം 46 റണ്‍സ് വഴങ്ങി ആറ് വിക്കറ്റെടുത്തപ്പോള്‍ ബിജു നാരായണനും അങ്കിത് ശര്‍മയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

കഴിഞ്ഞ മത്സരത്തില്‍ കളിച്ച സഞ്ജു സാംസണ്‍ ഇല്ലാതെയാണ് കേരളം ഇന്ന് കളത്തിലിറങ്ങിയത്. സഞ്ജുവിന് പകരം കൃഷ്ണപ്രസാദാണ് ടീമിൽ ഇടംപിടിച്ചത്.

Sports

നി​​രാ​​ശ​​പ്പെ​​ടു​​ത്തി ഗി​​ല്ലും സൂ​​ര്യ​​കു​​മാ​​റും, തിളങ്ങി ശ്രേ​​യ​​സ് അ​​യ്യ​​ർ

ജ​​യ്പുർ: വി​​ജ​​യ് ഹ​​സാ​​രെ ട്രോ​​ഫി​​യി​​ൽ നി​​രാ​​ശ​​പ്പെ​​ടു​​ത്തി ഇ​​ന്ത്യ​​ൻ ഏ​​ക​​ദി​​ന, ടെ​​സ്റ്റ് ടീം ​​നാ​​യ​​ക​​ൻ ശു​​ഭ്മാ​​ൻ ഗി​​ൽ. ട്വ​​ൻി20 ലോ​​ക​​ക​​പ്പി​​നു​​ള്ള ഇ​​ന്ത്യ​​ൻ ടീ​​മി​​ൽ നി​​ന്ന് ഒ​​ഴി​​വാ​​ക്ക​​പ്പെ​​ട്ട​​ശേ​​ഷം ആ​​ഭ്യ​​ന്ത​​ര ക്രി​​ക്ക​​റ്റി​​ൽ പ​​ഞ്ചാ​​ബി​​നാ​​യി ക​​ളി​​ക്കാ​​നി​​റ​​ങ്ങി​​യ ഗി​​ൽ ഗോ​​വ​​യ്ക്കെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ൽ 12 പ​​ന്തി​​ൽ 11 റ​​ണ്‍​സെ​​ടു​​ത്ത് പു​​റ​​ത്താ​​യി. ആ​​ദ്യം ബാ​​റ്റ് ചെ​​യ്ത ഗോ​​വ 33.3 ഓ​​വ​​റി​​ൽ 211 റ​​ണ്‍​സി​​ന് പു​​റ​​ത്താ​​യി​​രു​​ന്നു. മത്സര​​ത്തി​​ൽ പ​​ഞ്ചാ​​ബ് ജ​​യി​​ച്ചു.

ഹി​​മാ​​ച​​ൽ​​പ്ര​​ദേ​​ശി​​നെ​​തി​​രേ മും​​ബൈ​​ക്കാ​​യി ബാ​​റ്റിം​​ഗി​​നി​​റ​​ങ്ങി​​യ ശ്രേ​​യ​​സ് അ​​യ്യ​​ർ വെ​​ടി​​ക്കെ​​ട്ട് അ​​ർ​​ധ​​സെ​​ഞ്ചു​​റി​​യു​​മാ​​യി പ​​രി​​ക്കി​​ൽനി​​ന്ന് മു​​ക്ത​​നാ​​യ​​ശേ​​ഷ​​മു​​ള്ള തി​​രി​​ച്ചു​​വ​​ര​​വ് ആ​​ഘോ​​ഷ​​മാ​​ക്കി.

ക​​ന​​ത്ത മൂ​​ട​​ൽമ​​ഞ്ഞു​​മൂ​​ലം 33 ഓ​​വ​​റാ​​ക്കി ചു​​രു​​ക്കി​​യ മ​​ത്സ​​ര​​ത്തി​​ൽ ഹി​​മാ​​ച​​ലി​​നെ​​തി​​രേ ആ​​ദ്യം ബാ​​റ്റ് ചെ​​യ്ത മും​​ബൈ 33 ഓ​​വ​​റി​​ൽ 9 വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 299 റ​​ണ്‍​സ​​ടി​​ച്ച​​പ്പോ​​ൾ 53 പ​​ന്തി​​ൽ 82 റ​​ണ്‍​സ​​ടി​​ച്ചാ​​ണ് മും​​ബൈ​​യു​​ടെ നാ​​യ​​ക​​ൻ കൂ​​ടി​​യാ​​യ ശ്രേ​​സ​​യ് തി​​ള​​ങ്ങി​​യ​​ത്. 10 ഫോ​​റും മൂ​​ന്ന് സി​​ക്സും അ​​ട​​ങ്ങു​​ന്ന​​താ​​ണ് ശ്രേ​​യ​​സി​​ന്‍റെ ഇ​​ന്നിം​​ഗ്സ്. മ​​ത്സ​​ര​​ത്തി​​ൽ മും​​ബൈ ഏ​​ഴ് റ​​ണ്‍​സ് ജ​​യം നേ​​ടി.

ഇ​​ന്ത്യ​​ൻ ട്വ​​ന്‍റി20 ടീം ​​നാ​​യ​​ക​​നാ​​യ സൂ​​ര്യ​​കു​​മാ​​ർ യാ​​ദ​​വ് 18 പ​​ന്തി​​ൽ 24 റ​​ണ്‍​സെ​​ടു​​ത്ത് മ​​ട​​ങ്ങി. ദേ​​ശീ​​യ ടീ​​മി​​ൽ ഫോം ​​ക​​ണ്ടെ​​ത്താ​​ൻ പ്ര​​യാ​​സ​​പ്പെ​​ടു​​ന്ന താ​​ര​​ത്തി​​ന് ആ​​ഭ്യ​​ന്ത​​ര ക്രി​​ക്ക​​റ്റി​​ലും മി​​ക​​വ് പു​​ല​​ർ​​ത്താ​​നാ​​യി​​ല്ല.

മ​​റ്റ് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ മ​​ണി​​പ്പു​​രി​​നെ ആ​​റ് വി​​ക്ക​​റ്റി​​ന് ബിഹാ​​റും ത്രി​​പു​​ര​​യെ 54 റ​​ണ്‍​സി​​ന് ത​​മി​​ഴ്നാ​​ടും രാ​​ജ​​സ്ഥാ​​നെ 150 റ​​ണ്‍​സി​​ന് ക​​ർ​​ണാ​​ട​​ക​​യും പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. മ​​ധ്യ​​പ്ര​​ദേ​​ശി​​നെ​​തി​​രേ ജാ​​ർ​​ഖ​​ണ്ഡ് ര​​ണ്ട് വി​​ക്ക​​റ്റ് ജ​​യം നേ​​ടി.

Sports

വി​ജ​യ് ഹ​സാ​രെ ട്രോ​ഫി; പു​തു​ച്ചേ​രി​ക്കെ​തി​രെ കേ​ര​ള​ത്തി​ന് 248 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം

അ​ഹ​മ്മ​ദാ​ബാ​ദ്: വി​ജ​യ് ഹ​സാ​രെ ട്രോ​ഫി​യി​ൽ കേ​ര​ള​ത്തി​നെ​തി​രെ പു​തു​ച്ചേ​രി​ക്ക് ഭേ​ദ​പ്പെ​ട്ട സ്കോ​ർ. ആ​ദ്യം ബാ​റ്റ് ചെ​യ്ത പു​തു​ച്ചേ​രി 47.4 ഓ​വ​റി​ൽ 247 റ​ൺ​സെ​ടു​ത്ത് പു​റ​ത്താ​യി.

ജ​സ്വ​ന്ത് ശ്രീ​രാ​മി​ന്‍റെ​യും അ​ജ​യ് രൊ​ഹെ​ര​യു​ടെ​യും അ​ർ​ധ സെ​ഞ്ചു​റി​ക​ളു​ടെ മി​ക​വി​ലാ​ണ് പു​തു​ച്ചേ​രി ഭേ​ദ​പ്പെ​ട്ട സ്കോ​റി​ലേ​ക്കെ​ത്തി​യ​ത്. 57 റ​ൺ​സെ​ടു​ത്ത ശ്രീ​രാ​മാ​ണ് പു​തു​ച്ചേ​രി​യു​ടെ ടോ​പ്സ്കോ​റ​ർ.

അ​ജ​യ് 53 റ​ൺ‌​സാ​ണ് എ​ടു​ത്ത​ത്. നാ​യ​ക​ൻ അ​മാ​ൻ ഹ​ക്കീം ഖാ​ൻ‌ 27 റ​ൺ​സും വി​ഖ്നേ​ശ്വ​ര​ൻ മാ​രി​മു​ത്തു 26 റ​ൺ​സും എ​ടു​ത്തു.

കേ​ര​ള​ത്തി​ന് വേ​ണ്ടി എം.​ഡി. നി​തീ​ഷ് നാ​ല് വി​ക്ക​റ്റെ​ടു​ത്തു. ഏ​ദ​ൻ ആ​പ്പി​ൾ ടോ​മും അ​ങ്കി​ത് ശ​ർ​മ​യും ര​ണ്ട് വി​ക്ക​റ്റ് വീ​ത​വും ബി​ജു നാ​രാ​യ​ണ​നും ബാ​ബാ അ​പ​രാ​ജി​തും ഓ​രോ വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.

Sports

ശ്രേ​​​​യ​​​​സ് അ​​​​യ്യ​​​​ർ ന​​​​യി​​​​ക്കും

മും​​​​ബൈ: വി​​​​ജ​​​​യ് ഹ​​​​സാ​​​​രെ ട്രോ​​​​ഫി​​​​യി​​​​ൽ ഗ്രൂ​​​​പ്പ് ഘ​​​​ട്ട​​​​ത്തി​​​​ലെ ശേ​​​​ഷി​​​​ക്കു​​​​ന്ന മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ൽ മും​​​​ബൈ​​​​യെ ശ്രേ​​​​യ​​​​സ് അ​​​​യ്യ​​​​ർ ന​​​​യി​​​​ക്കും.

ക്യാ​​​​പ്റ്റ​​​​ൻ ഷ​​​​ർ​​​​ദൂ​​​​ൾ ഠാ​​​​ക്കൂ​​​​ർ പ​​​​രി​​​​ക്കി​​​​നെ തു​​​​ട​​​​ർ​​​​ന്ന് പു​​​​റ​​​​ത്താ​​​​യ​​​​തോ​​​​ടെ​​​​യാ​​​​ണ് ദേ​​​​ശീ​​​​യ ടീ​​​​മി​​​​ന്‍റെ വൈ​​​​സ്ക്യാ​​​​പ്റ്റ​​​​ൻ കൂ​​​​ടി​​​​യാ​​​​യ ശ്രേ​​​​യ​​​​സ് മും​​​​ബൈ​​​​യു​​​​ടെ നാ​​​​യ​​​​ക​​​​നാ​​​​കു​​​​ന്ന​​​​ത്.

ക​​​​ഴി​​​​ഞ്ഞ ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​ൻ പ​​​​ര​​​​ന്പ​​​​ര​​​​യ്ക്കി​​​​ടെ പ​​​​രി​​​​ക്കേ​​​​റ്റ ശ്രേ​​​​യ​​​​സ് ജ​​​​യ്പൂ​​​​ർ വി​​​​ദ്യാ​​​​ല​​​​യ സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ൽ ക​​​​ഠി​​​​ന പ​​​​രി​​​​ശീ​​​​ല​​​​നം ന​​​​ട​​​​ത്തി ഫി​​​​റ്റ്ന​​​​സ് വീ​​​​ണ്ടെ​​​​ടു​​​​ത്ത​​​​ശേ​​​​ഷ​​​​മാ​​​​ണ് മും​​​​ബൈ​​​​ക്കൊ​​​​പ്പം ചേ​​​​രു​​​​ന്ന​​​​ത്.

വി​​​​ജ​​​​യ്ഹ​​​​സാ​​​​രെ ട്രോ​​​​ഫി​​​​ക്ക് ശേ​​​​ഷം ന്യൂ​​​​സി​​​​ല​​​​ൻ​​​​ഡി​​​​നെ​​​​തി​​​​രാ​​​​യ ഏ​​​​ക​​​​ദി​​​​ന ഹോം ​​​​മ​​​​ത്സ​​​​ര​​​​ത്തി​​​​ലാ​​​​ണ് താ​​​​രം ക​​​​ളി​​​​ക്കു​​​​ക.

Sports

വി​​ജ​​യ് ഹ​​സാ​​രെ ട്രോ​​ഫിയിൽ പഞ്ചാബിന് ജയം

ജ​​യ്പു​​ര്‍: വി​​ജ​​യ് ഹ​​സാ​​രെ ട്രോ​​ഫി ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റി​​ല്‍ എ​​ലൈ​​റ്റ് ഗ്രൂ​​പ്പ് സി​​യി​​ല്‍ പ​​ഞ്ചാ​​ബി​​നാ​​യി ഫു​​ഡ് പോ​​യി​​സ​​ണി​​നെ​​ത്തു​​ട​​ര്‍​ന്ന് ശു​​ഭ്മാ​​ന്‍ ഗി​​ല്‍ ഇ​​റ​​ങ്ങാ​​തി​​രു​​ന്ന മ​​ത്സ​​ര​​ത്തി​​ല്‍ അ​​ര്‍​ഷ​​ദീ​​പ് സിം​​ഗി​​ന്‍റെ മി​​ന്നും ബൗ​​ളിം​​ഗ്.

34 റ​​ണ്‍​സ് വ​​ഴ​​ങ്ങി അ​​ഞ്ച് വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ അ​​ര്‍​ഷ​​ദീ​​പി​​ന്‍റെ ബൗ​​ളിം​​ഗി​​ലൂ​​ടെ പ​​ഞ്ചാ​​ബ് എ​​തി​​രാ​​ളി​​ക​​ളാ​​യ സി​​ക്കി​​മി​​നെ 22.2 ഓ​​വ​​റി​​ല്‍ 75നു ​​പു​​റ​​ത്താ​​ക്കി. തു​​ട​​ര്‍​ന്ന് 6.2 ഓ​​വ​​റി​​ല്‍ വി​​ക്ക​​റ്റ് ന​​ഷ്ട​​മി​​ല്ലാ​​തെ 81 റ​​ണ്‍​സ് നേ​​ടി ജ​​യം സ്വ​​ന്ത​​മാ​​ക്കി.

ഋ​​ഷ​​ഭ് പ​​ന്ത് അ​​ര്‍​ധ​​സെ​​ഞ്ചു​​റി (37 പ​​ന്തി​​ല്‍ 67 നോ​​ട്ടൗ​​ട്ട്) നേ​​ടി​​യ എ​​ലൈ​​റ്റ് ഗ്രൂ​​പ്പ് ഡി​​യി​​ലെ മ​​ത്സ​​ര​​ത്തി​​ല്‍ ഡ​​ല്‍​ഹി എ​​ട്ട് വി​​ക്ക​​റ്റി​​ന് സ​​ര്‍​വീ​​സ​​സി​​നെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി.

Sports

വി​ജ​യ് ഹ​സാ​രെ ട്രോ​ഫി; കേ​ര​ള​ത്തി​ന് കൂ​റ്റ​ന്‍ വി​ജ​യ​ല​ക്ഷ്യം

അ​ഹ​മ്മ​ദാ​ബാ​ദ്: വി​ജ​യ് ഹ​സാ​രെ ട്രോ​ഫി ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ ജാ​ർ​ഖ​ണ്ഡി​നെ​തി​രെ കേ​ര​ള​ത്തി​ന് കൂ​റ്റ​ൻ വി​ജ​യ​ല​ക്ഷ്യം. ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റ് ചെ​യ്ത ജാ​ര്‍​ഖ​ണ്ഡ് ഏ​ഴു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 311 റ​ണ്‍​സെ​ടു​ത്തു. കു​മാ​ര്‍ കു​ഷാ​ഗ്ര​യു​ടെ സെ​ഞ്ചു​റി​യാ​ണ് (143) ജാ​ര്‍​ഖ​ണ്ഡി​നെ തു​ണ​ച്ച​ത്.

ക്യാ​പ്റ്റ​ൻ ഇ​ഷാ​ന്‍ കി​ഷ​ന്‍ 21 റ​ണ്‍​സെ​ടു​ത്ത് പു​റ​ത്താ​യ​പ്പോ​ള്‍ അ​നു​കൂ​ല്‍ റോ​യ് 72 റ​ണ്‍​സെ​ടു​ത്തു. 111-4 എ​ന്ന സ്കോ​റി​ല്‍ പ​ത​റി​യ ജാ​ര്‍​ഖ​ണ്ഡി​നെ കു​മാ​ര്‍ കു​ഷാ​ഗ്ര​യും അ​നു​കൂ​ല്‍ റോ​യി​യും ചേ​ര്‍​ന്ന് അ​ഞ്ചാം വി​ക്ക​റ്റി​ല്‍ 176 റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ര്‍​ത്താ​ണ് ക​ര​ക​യ​റ്റി​യ​ത്.

കേ​ര​ള​ത്തി​നാ​യി എം.​ഡി. നി​ധീ​ഷ് നാ​ലും ബാ​ബാ അ​പ​രാ​ജി​ത് ര​ണ്ടും ഏ​ദ​ന്‍ ആ​പ്പി​ള്‍ ടോം ​ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി.

Sports

ഗി​​ല്‍ ഇ​​ന്നു ക​​ള​​ത്തി​​ല്‍

ജ​​യ്പു​​ര്‍: ഇ​​ന്ത്യ​​ന്‍ ടെ​​സ്റ്റ്, ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റ് ടീം ​​ക്യാ​​പ്റ്റ​​നാ​​യ ശു​​ഭ്മാ​​ന്‍ ഗി​​ല്‍ വി​​ജ​​യ് ഹ​​സാ​​രെ ട്രോ​​ഫി​​ക്കാ​​യി ഇ​​ന്നു ക​​ള​​ത്തി​​ല്‍ ഇ​​റ​​ങ്ങും. സി​​ക്കി​​മി​​ന് എ​​തി​​രാ​​യ പ​​ഞ്ചാ​​ബി​​ന്‍റെ മ​​ത്സ​​ര​​ത്തി​​ലാ​​ണ് ഗി​​ല്‍ ക​​ളി​​ക്കു​​ക. ഗാ​​ല​​റി ഇ​​ല്ലാ​​ത്ത ജ​​യ്പു​​രി​​യ വി​​ദ്യാ​​ല​​യ ഗ്രൗ​​ണ്ടി​​ലാ​​ണ് മ​​ത്സ​​രം. അ​​തു​​കൊ​​ണ്ടു​​ത​​ന്നെ കാ​​ണി​​ക​​ള്‍ ഇ​​ല്ലാ​​ത്ത മ​​ത്സ​​ര​​മാ​​ണി​​ത്.

മും​​ബൈ​​ക്കാ​​യി രോ​​ഹി​​ത് ശ​​ര്‍​മ, യ​​ശ​​സ്വി ജ​​യ്‌​​സ്വാ​​ള്‍, ഡ​​ല്‍​ഹി​​ക്കാ​​യി വി​​രാ​​ട് കോ​​ഹ്‌​ലി ​തു​​ട​​ങ്ങി​​യ ഇ​​ന്ത്യ​​ന്‍ ദേ​​ശീ​​യ ടീ​​മി​​ലെ മു​​ന്‍​നി​​ര താ​​ര​​ങ്ങ​​ള്‍ ഇ​​തി​​നോ​​ട​​കം വി​​ജ​​യ് ഹ​​സാ​​രെ ഏ​​ക​​ദി​​ന ടൂ​​ര്‍​ണ​​മെ​​ന്‍റി​​ല്‍ ഇ​​റ​​ങ്ങി. എ​​ലൈ​​റ്റ് സി​​യി​​ൽ നാ​​ല് മ​​ത്സ​​ര​​ങ്ങ​​ള്‍ പൂ​​ര്‍​ത്തി​​യാ​​ക്കി​​യ മും​​ബൈ 16 പോ​​യി​​ന്‍റു​​മാ​​യി ഒ​​ന്നാം സ്ഥാ​​ന​​ത്തു​​ണ്ട്. പ​​ഞ്ചാ​​ബാ​​ണ് (12) ര​​ണ്ടാ​​മ​​ത്.

കേ​​ര​​ളം x ജാ​​ര്‍​ഖ​​ണ്ഡ്

വി​​ജ​​യ് ഹ​​സാ​​രെ എ​​ലൈ​​റ്റ് ഗ്രൂ​​പ്പ് എ​​യി​​ല്‍ കേ​​ര​​ളം ഇ​​ന്നു ജാ​​ര്‍​ഖ​​ണ്ഡി​​നെ നേ​​രി​​ടും. രാ​​വി​​ലെ ഒ​​മ്പ​​തി​​നാ​​ണ് മ​​ത്സ​​രം. ഗ്രൂ​​പ്പി​​ല്‍ നാ​​ലു മ​​ത്സ​​ര​​ങ്ങ​​ള്‍ പൂ​​ര്‍​ത്തി​​യാ​​യ​​പ്പോ​​ള്‍ മ​​ധ്യ​​പ്ര​​ദേ​​ശ്, ക​​ര്‍​ണാ​​ട​​ക ടീ​​മു​​ക​​ള്‍ നാ​​ല് ജ​​യ​​ത്തോ​​ടെ 16 പോ​​യി​​ന്‍റു​​മാ​​യി യ​​ഥാ​​ക്ര​​മം ആ​​ദ്യ ര​​ണ്ടു സ്ഥാ​​ന​​ങ്ങ​​ളി​​ലു​​ണ്ട്. ജാ​​ര്‍​ഖ​​ണ്ഡി​​നു (12 പോ​​യി​​ന്‍റ്) പി​​ന്നി​​ല്‍ നാ​​ലാം സ്ഥാ​​ന​​ത്താ​​ണ് കേ​​ര​​ളം (8).

Sports

കരണ്‍ ലാംബയ്ക്ക് സെഞ്ചുറി; കേരളത്തിനെതിരേ രാജസ്ഥാന് കൂറ്റന്‍ സ്‌കോര്‍

അ​ഹ​മ്മ​ദാ​ബാ​ദ്: വി​ജ​യ് ഹ​സാ​രെ ട്രോ​ഫി​യി​ൽ രാ​ജ​സ്ഥാ​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ കേ​ര​ള​ത്തി​ന് ജ​യം. അ​വ​സാ​ന പ​ന്ത് വ​രെ നീ​ണ്ട ആ​വേ​ശ​പ്പോ​രാ​ട്ട​ത്തി​ൽ ര​ണ്ട് വി​ക്ക​റ്റി​നാ​ണ് കേ​ര​ളം വി​ജ​യി​ച്ച​ത്.

രാ​ജ​സ്ഥാ​ൻ ഉ​യ​ർ‌​ത്തി​യ 344 റ​ൺ‌​സ് വി​ജ​ല​ക്ഷ്യം അ​വ​സാ​ന പ​ന്തി​ലാ​ണ് കേ​ര​ളം മ​റി​ക​ട​ന്ന​ത്. സെ​ഞ്ചു​റി നേ​ടി​യ ബാ​ബാ അ​പ​രാ​ജി​തി​ന്‍റെ​യും അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ കൃ​ഷ്ണ പ്ര​സാ​ദി​ന്‍റെ​യും അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗ് പു​റ​ത്തെ​ടു​ത്ത ഏ​ദ​ൻ ആ​പ്പി​ൾ ടോ​മി​ന്‍റെ​യും മി​ക​വി​ലാ​ണ് കേ​ര​ളം കൂ​റ്റ​ൻ സ്കോ​ർ പി​ന്തു​ർ​ന്ന് വി​ജ​യി​ച്ച​ത്.

ബാ​ബാ അ​പ​രാ​ജി​ത് 126 റ​ൺ‌​സാ​ണ് എ​ടു​ത്ത​ത്. 116 പ​ന്തി​ൽ 12 ഫോ​റും നാ​ല് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ബാ​ബ​യു​ടെ ഇ​ന്നിം​ഗ്സ്. കൃ​ഷ്ണ പ്ര​സാ​ദ് 53 റ​ൺ​സെ​ടു​ത്തു. 18 പ​ന്തി​ൽ നി​ന്ന് 40 റ​ൺ​സാ​ണ് ഏ​ദ​ൻ എ​ടു​ത്ത​ത്. ഒ​രു ഫോ​റും അ​ഞ്ച് സി​ക്സും താ​രം അ​ടി​ച്ചെ​ടു​ത്തു. രാ​ജ​സ്ഥാ​ന് വേ​ണ്ടി എ. ​വി. ചൗ​ധ​രി നാ​ല് വി​ക്ക​റ്റെ​ടു​ത്തു. എം.​ജെ. സ​ത്താ​ർ ര​ണ്ട് വി​ക്ക​റ്റും എ. ​ശ​ർ​മ ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി.

നേ​ര​ത്തെ ടോ​സ് നേ​ടി ബാ​റ്റിം​ഗി​നെ​ത്തി​യ രാ​ജ​സ്ഥാ​ൻ നി​ശ്ചി​ത 50 ഓ​വ​റി​ൽ ഏ​ഴു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 343 റ​ൺ​സെ​ടു​ത്ത​ത്. ക​ര​ണ്‍ ലാം​ബ​യു​ടെ സെ​ഞ്ചു​റി​യു​ടെ​യും ദീ​പ​ക് ഹൂ​ഡ​യു​ടെ അ​ർ​ധ​സെ​ഞ്ചു​റി​യു​ടെ​യും ബ​ല​ത്തി​ലാ​ണ് രാ​ജ​സ്ഥാ​ൻ മി​ക​ച്ച സ്കോ​റി​ലെ​ത്തി​യ​ത്. 131 പ​ന്തി​ല്‍ 119 റ​ണ്‍​സു​മാ​യി ലാം​ബ പു​റ​ത്താ​കാ​തെ നി​ന്നു. ദീ​പ​ക് ഹൂ​ഡ 83 പ​ന്തി​ല്‍ 86 റ​ൺ​സെ​ടു​ത്തു.

ആ​ദി​ത്യ റാ​ത്തോ​ർ (25), എ.​ബി. കൂ​ക്ന (23), നാ​യ​ക​ൻ എം.​ജെ. സു​ത​ർ (21) എ​ന്നി​വ​രും ഭേ​ദ​പ്പെ​ട്ട സം​ഭാ​വ​ന​ക​ൾ ന​ല്കി. കേ​ര​ള​ത്തി​നു വേ​ണ്ടി എ​ൻ.​എം. ഷ​റ​ഫു​ദ്ദീ​ന്‍ മൂ​ന്നു വി​ക്ക​റ്റ് വീ​ഴ്ത്തി​യ​പ്പോ​ൾ എം.​ഡി. നി​ഥീ​ഷ്, ഏ​ദ​ൻ ആ​പ്പി​ൾ ടോം, ​അ​ങ്കി​ത് ശ​ർ​മ, ബാ​ബാ അ​പ​രാ​ജി​ത് എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

 

Sports

ഒറ്റയാൾ പോരാട്ടവുമായി ഹിമാന്‍ഷു; മധ്യപ്രദേശ് 215നു പുറത്ത്, കേരളത്തിനും ബാറ്റിംഗ് തകർച്ച

അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയില്‍ മധ്യപ്രദേശിനെതിരേ കേരളത്തിന് 215 റണ്‍സ് വിജയലക്ഷ്യം. അഹമ്മദാബാദില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ മധ്യപ്രദേശ് 46.1 ഓവറിൽ 214 റൺസിനു പുറത്തായി.

തകർച്ചയോടെ തുടങ്ങിയ മധ്യപ്രദേശ് ഹിമാന്‍ഷു മന്ത്രിയുടെ (105 പന്തില്‍ 93) ഇന്നിംഗ്‌സ് കരുത്തിലാണ് ഭേദപ്പെട്ട സ്കോർ നേടിയത്. അതേസമയം, താരത്തെ കൂടാതെ, ഹർഷ് ഗവാലി (22), യഷ് ദുബെ (13), ആര്യൻ പാണ്ഡെ (15), ത്രിപുരേഷ് സിംഗ് (37) എന്നിവർക്കു മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ. കേരളത്തിന് വേണ്ടി അങ്കിത് ശര്‍മ നാലും ബാബാ അപരാജിത് മൂന്നും വിക്കറ്റ് വീഴ്ത്തി.

അതേസമയം, വിജയലക്ഷ്യം പിന്തുടരുന്ന കേരളത്തിന്‍റെ തുടക്കവും തകർച്ചയോടെയാണ്. 59 റൺസെടുക്കുന്നതിനിടെ നാലുവിക്കറ്റുകൾ നഷ്ടമായി. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 23 ഓവറിൽ നാലിന് 80 റൺസെന്ന നിലയിലാണ് കേരളം.

21 റൺസുമായി സൽമാൻ നിസാറും 11 റൺസുമായി മുഹമ്മദ് അസ്‌ഹറുദ്ദീനുമാണ് ക്രീസിൽ. രോഹൻ എസ്. കുന്നുമ്മൽ (19), കൃഷ്ണ പ്രസാദ് (നാല്), അങ്കിത് ശർമ (14), ബാബാ അപരാജിത് (ഒമ്പത്) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിനു നഷ്ടമായത്. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും സഞ്ജു സാംസണ്‍ ഇല്ലാതെയാണ് കേരളം ഇറങ്ങിയത്.

മധ്യപ്രദേശിനു വേണ്ടി സാരാൻഷ് ജെയിൻ രണ്ടും ആര്യൻ പാണ്ഡെ, കുമാർ കാർത്തികേയ സിംഗ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Sports

വിജയ് ഹസാരെ: ഗി​​ല്‍ ക​​ളി​​ക്കും

മൊ​​ഹാ​​ലി: വി​​ജ​​യ് ഹ​​സാ​​രെ ട്രോ​​ഫി ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റി​​ന്‍റെ 2025-26 സീ​​സ​​ണി​​ല്‍ പ​​ഞ്ചാ​​ബി​​നാ​​യി സൂ​​പ്പ​​ര്‍ താ​​രം ശു​​ഭ്മാ​​ന്‍ ഗി​​ല്‍ വ​​രു​​ന്ന മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ ക​​ളി​​ക്കു​​മെ​​ന്നു സൂ​​ച​​ന.

ഗ്രൂ​​പ്പ് ലീ​​ഗ് ഫി​​ക്‌​​സ്ച​​റി​​ല്‍ സി​​ക്കിം, ഗോ​​വ ടീ​​മു​​ക​​ള്‍​ക്ക് എ​​തി​​രേ ജ​​നു​​വ​​രി​​യി​​ല്‍ ന​​ട​​ക്കു​​ന്ന മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ ഗി​​ല്‍ പ​​ഞ്ചാ​​ബി​​നാ​​യി ഇ​​റ​​ങ്ങു​​മെ​​ന്നാ​​ണ് വി​​വ​​രം. പ​​ഞ്ചാ​​ബി​​ന്‍റെ മൂ​​ന്നും നാ​​ലും മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ ഗി​​ല്‍ ക​​ളി​​ച്ചേ​​ക്കു​​മെ​​ന്നാ​​യി​​രു​​ന്നു ആ​​ദ്യ റി​​പ്പോ​​ര്‍​ട്ട്. എ​​ന്നാ​​ല്‍, ജ​​നു​​വ​​രി മൂ​​ന്ന്, ആ​​റ് തീ​​യ​​തി​​ക​​ളി​​ല്‍ മാ​​ത്ര​​മാ​​യി​​രി​​ക്കും ഗി​​ല്‍ പ​​ഞ്ചാ​​ബി​​നൊ​​പ്പം ഇ​​റ​​ങ്ങു​​ക.

എ​​ലൈ​​റ്റ് ഗ്രൂ​​പ്പ് സി​​യി​​ല്‍ ര​​ണ്ടു മ​​ത്സ​​ര​​ങ്ങ​​ള്‍ ജ​​യി​​ച്ച പ​​ഞ്ചാ​​ബി​​ന് എ​​ട്ട് പോ​​യി​​ന്‍റു​​ണ്ട്. ഇ​​ത്ര​​യും പോ​​യി​​ന്‍റു​​മാ​​യി മും​​ബൈ​​യാ​​ണ് ഗ്രൂ​​പ്പി​​ല്‍ ഒ​​ന്നാം സ്ഥാ​​ന​​ത്ത്. മും​​ബൈ​​ക്കാ​​യി രോ​​ഹി​​ത് ശ​​ര്‍​മ​​യും ഡ​​ല്‍​ഹി​​ക്കാ​​യി വി​​രാ​​ട് കോ​​ഹ് ലി​​യും ആ​​ദ്യ ര​​ണ്ടു മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ ക​​ളി​​ച്ചി​​രു​​ന്നു.

ഇ​​ന്ത്യ​​യു​​ടെ ടെ​​സ്റ്റ്, ഏ​​ക​​ദി​​ന ക്യാ​​പ്റ്റ​​നാ​​യ ശു​​ഭ്മാ​​ന്‍ ഗി​​ല്‍ 2026 ലോ​​ക​​ക​​പ്പ് ട്വ​​ന്‍റി-20 ടീ​​മി​​ല്‍​നി​​ന്ന് പു​​റ​​ത്താ​​യി​​രു​​ന്നു. ജ​​നു​​വ​​രി 11ന് ​​ആ​​രം​​ഭി​​ക്കു​​ന്ന ന്യൂ​​സി​​ല​​ന്‍​ഡി​​ന് എ​​തി​​രാ​​യ അ​​ഞ്ച് മ​​ത്സ​​ര ഏ​​ക​​ദി​​ന പ​​ര​​മ്പ​​ര​​യി​​ലാ​​ണ് ഇ​​ന്ത്യ​​ന്‍ ടീം ​​അ​​ടു​​ത്ത​​താ​​യി ഇ​​റ​​ങ്ങു​​ക.

Sports

വൈ​​ഭ​​വി​​ന് ബാ​​ല പു​​ര​​സ്‌​​കാ​​രം

ന്യൂ​​ഡ​​ല്‍​ഹി: ഇ​​ന്ത്യ​​ന്‍ ക്രി​​ക്ക​​റ്റി​​ലെ കൗ​​മാ​​ര വി​​സ്മ​​യ​​മാ​​യ വൈ​​ഭ​​വ് സൂ​​ര്യ​​വം​​ശി​​ക്ക് പ്ര​​ധാ​​ന​​മ​​ന്ത്രി രാ​​ഷ്‌​ട്രീ​​യ ബാ​​ല പു​​ര​​സ്‌​​കാ​​രം.

ആ​​ഭ്യ​​ന്ത​​ര ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റ് ടൂ​​ര്‍​ണ​​മെ​​ന്‍റാ​​യ വി​​ജ​​യ് ഹ​​സാ​​രെ ട്രോ​​ഫി​​യി​​ല്‍ ബി​​ഹാ​​റി​​നാ​​യി ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ല്‍ 84 പ​​ന്തി​​ല്‍ 190 റ​​ണ്‍​സ് നേ​​ടി​​യ 14കാ​​ര​​നാ​​യ സൂ​​ര്യ​​വം​​ശി, ഇ​​ന്ന​​ലെ ടീ​​മി​​ന്‍റെ ര​​ണ്ടാം പോ​​രാ​​ട്ട​​ത്തി​​ല്‍ ഇ​​റ​​ങ്ങി​​യി​​ല്ല.

കു​​ട്ടി​​ക​​ളു​​ടെ മി​​ക​​വി​​നെ അം​​ഗീ​​ക​​രി​​ക്കാ​​ന്‍ കേ​​ന്ദ്രം ഏ​​ര്‍​പ്പെ​​ടു​​ത്തി​​യ പു​​ര​​സ്‌​​കാ​​രം രാ​​ഷ്‌​ട്ര​​പ​​തി ദ്രൗ​​പ​​തി മു​​ര്‍​മു​​വി​​ല്‍​നി​​ന്ന് സ്വീ​​ക​​രി​​ക്കാ​​നാ​​യി ഡ​​ല്‍​ഹി​​യി​​ലെ​​ത്തി​​യ​​തി​​നാ​​ല്‍ ഇ​​ന്ന​​ലെ ബി​​ഹാ​​റി​​ന്‍റെ ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ല്‍​നി​​ന്ന് വൈ​​ഭ​​വ് സൂ​​ര്യ​​വം​​ശി വി​​ട്ടു​​നി​​ന്നു. ഡി​​സം​​ബ​​ര്‍ 25നാ​​ണ് വി​​ര്‍ ബാ​​ല ദി​​വ​​സ​​മാ​​യി കേ​​ന്ദ്രം ആ​​ച​​രി​​ച്ച​​ത്.

ഇ​​ന്ത്യ​​ന്‍ പ്രീ​​മി​​യ​​ര്‍ ലീ​​ഗ് (ഐ​​പി​​എ​​ല്‍) ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ല്‍ സെ​​ഞ്ചു​​റി നേ​​ടു​​ന്ന ഏ​​റ്റ​​വും പ്രാ​​യം കു​​റ​​ഞ്ഞ താ​​ര​​മെ​​ന്ന​​ത​​ട​​ക്ക​​മു​​ള്ള നി​​ര​​വ​​ധി റി​​ക്കാ​​ര്‍​ഡു​​ക​​ള്‍ വൈ​​ഭ​​വ് ഈ ​​വ​​ര്‍​ഷം നേ​​ടി.

Sports

വി​ജ​യ് ഹ​സാ​രെ: കേ​ര​ള​ത്തി​നെ​തി​രെ ക​ർ​ണാ​ട​ക​യ്ക്ക് ത​ക​ർ​പ്പ​ൻ‌ ജ​യം

അ​ഹ​മ്മ​ദാ​ബാ​ദ്: വി​ജ​യ് ഹ​സാ​രെ ട്രോ​ഫി​യി​ൽ കേ​ര​ള​ത്തി​നെ​തി​രെ ക​ർ​ണാ​ട​ക​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​ട്ട് വി​ക്ക​റ്റി​നാ​ണ് ക​ർ​ണാ​ട​ക വി​ജ​യി​ച്ച​ത്.

കേ​ര​ളം ഉ​യ​ർ​ത്തി​യ 285 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം 10 പ​ന്ത് ബാ​ക്കി നി​ൽ​ക്കെ ക​ർ​ണാ​ട​ക മ​റി​ക​ട​ന്നു. ദേ​വ്ദ​ത്ത് പ​ടി​ക്ക​ലി​ന്‍റെ​യും ക​രു​ൺ നാ​യ​രു​ടെ​യും സെ​ഞ്ചു​റി​ക​ളു​ടെ മി​ക​വി​ലാ​ണ് ക​ർ​ണാ​ട​ക മി​ക​ച്ച വി​ജ‍​യം സ്വ​ന്ത​മാ​ക്കി​യ​ത്.

130 റ​ൺ​സെ​ടു​ത്ത ക​രു​ൺ നാ​യ​രാ​ണ് ക​ർ​ണാ​ട​ക​യു​ടെ ടോ​പ്സ്കോ​റ​ർ. 130 പ​ന്തി​ൽ 14 ബൗ​ണ്ട​റി അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ക​രു​ണി​ന്‍റെ ഇ​ന്നിം​ഗ്സ്. ദേ​വ്ദ​ത്ത് പ​ടി​ക്ക​ൽ 124 റ​ൺ​സെ​ടു​ത്തു. 12 ബൗ​ണ്ട​റി​യും മൂ​ന്ന് സി​ക്സും താ​രം അ​ടി​ച്ചെ​ടു​ത്തു.

സ്മ​ര​ൻ ര​വി​ച​ന്ദ്ര​ൻ 25 റ​ൺ​സ് സ്കോ​ർ ചെ​യ്തു. കേ​ര​ള​ത്തി​ന് വേ​ണ്ടി എം.​ഡി. നി​തീ​ഷും അ​ഖി​ൽ സ്ക​റി​യ​യും ഓ​രോ വി​ക്ക​റ്റ് വീ​തം എ​ടു​ത്തു.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത കേ​ര​ളം നി​ശ്ചി​ത 50 ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 284 റ​ണ്‍​സെ​ടു​ത്തു. ബാ​ബ അ​പ​രാ​ജി​തും മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​നും അ​ർ​ധ സെ​ഞ്ചു​റി നേ​ടി. 62 പ​ന്തി​ൽ ര​ണ്ട് സി​ക്സും എ​ട്ട് ഫോ​റും ഉ​ൾ​പ്പെ​ടെ 71 റ​ണ്‍​സാ​ണ് അ​പ​രാ​ജി​തി​ന്‍റെ ബാ​റ്റി​ൽ​നി​ന്നും പി​റ​ന്ന​ത്.

മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​ൻ പു​റ​ത്താ​കാ​തെ 58 പ​ന്തി​ൽ നാ​ല് സി​ക്സും മൂ​ന്ന് ഫോ​റും ഉ​ൾ​പ്പെ​ടെ 84 റ​ണ്‍​സെ​ടു​ത്തു. എം.​ഡി. നി​തീ​ഷ് പു​റ​ത്താ​കാ​തെ 34 റ​ണ്‍​സും നേ​ടി. അ​ഖി​ൽ സ്ക​റി​യ 27 റ​ണ്‍​സും വി​ഷ്ണു വി​നോ​ദ് 35 റ​ണ്‍​സു​മെ​ടു​ത്തു. നാ​യ​ക​ൻ രോ​ഹ​ൻ കു​ന്നു​മ്മ​ൽ 12 റ​ണ്‍​സും സ്കോ​ർ ചെ​യ്തു. മ​റ്റാ​രും ര​ണ്ട​ക്കം ക​ട​ന്നി​ല്ല.

ക​ർ​ണാ​ട​ക​യ്ക്കാ​യി അ​ഭി​ഷേ​ക് ഷെ​ട്ടി മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി. ശ്രേ​യ​സ് ഗോ​പാ​ൽ ര​ണ്ട് വി​ക്ക​റ്റും നേ​ടി.

Sports

അപരാജിതിനും അസ്ഹറുദ്ദീനും അർധ സെഞ്ചുറി; കർണാടകയ്ക്ക് 285 റണ്‍സ് വിജയലക്ഷ്യം

അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിനെതിരെ കർണാടകയ്ക്ക് 285 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 284 റണ്‍സെടുത്തു.

കേരളത്തിനായി ബാബ അപരാജിതും മുഹമ്മദ് അസ്ഹറുദ്ദീനും അർധ സെഞ്ചുറി നേടി. 62 പന്തിൽ രണ്ട് സിക്സും എട്ട് ഫോറും ഉൾപ്പെടെ 71 റണ്‍സാണ് അപരാജിതിന്‍റെ ബാറ്റിൽനിന്നും പിറന്നത്.

മുഹമ്മദ് അസ്ഹറുദ്ദീൻ പുറത്താകാതെ 58 പന്തിൽ നാല് സിക്സും മൂന്ന് ഫോറും ഉൾപ്പെടെ 84 റണ്‍സെടുത്തു. എം.ഡി. നിതീഷ് പുറത്താകാതെ 34 റണ്‍സും നേടി. അഖിൽ സ്കറിയ 27 റണ്‍സും വിഷ്ണു വിനോദ് 35 റണ്‍സുമെടുത്തു. നായകൻ രോഹൻ കുന്നുമ്മൽ 12 റണ്‍സും സ്കോർ ചെയ്തു. മറ്റാരും രണ്ടക്കം കടന്നില്ല.

 കർണാടകയ്ക്കായി അഭിഷേക് ഷെട്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി. ശ്രേയസ് ഗോപാൽ രണ്ട് വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ കർണാടക ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 25 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 137 റണ്‍സ് നേടി. ദേവദത്ത് പടിക്കൽ (77), കരുണ്‍ നായർ (58) എന്നിവരാണ് ക്രീസിൽ.

Sports

വിജയ് ഹസാരെ ട്രോഫി: കർണാടകയ്ക്ക് ടോസ്, കേരളത്തിന് ബാറ്റിംഗ്

അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയിലെ രണ്ടാം മത്സരത്തില്‍ കര്‍ണാടകയ്ക്കെതിരേ കേരളത്തിനു ബാറ്റിംഗ്. ടോസ് നേടിയ കർണാടക ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

അതേസമയം, കേരളത്തിന്‍റെ പ്ലേയിംഗ് ഇലവനില്‍ ഇന്നും സഞ്ജു സാംസണില്ല. ത്രിപുരക്കെതിരായ ആദ്യ മത്സരത്തിലും സഞ്ജു സാംസണ്‍ കളിച്ചിരുന്നില്ല.

ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ കേരളം മൂന്നുവിക്കറ്റ് നഷ്ടത്തില്‍ 51 റണ്‍സെന്ന നിലയിലാണ്. 31 റണ്‍സുമായി ബാബാ അപരാജിതും ഒരു റണ്ണുമായി അഖിൽ സ്കറിയയുമാണ് ക്രീസിൽ.

രോഹന്‍ കുന്നുമ്മൽ (12), അഭിഷേക് ജെ. നായർ (ഏഴ്), അഹമ്മദ് ഇമ്രാൻ (പൂജ്യം) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിനു നഷ്ടമായത്. കർണാടകയ്ക്കായി അഭിലാഷ് ഷെട്ടിയാണ് മൂന്നുവിക്കറ്റും നേടിയത്.

Sports

സൂ​​പ്പ​​ര്‍ സ്റ്റാ​​ര്‍ തി​​ള​​ക്ക​​ത്തോടെ വി​​ജ​​യ് ഹ​​സാ​​രെ ട്രോ​​ഫി​​ക്ക് നാ​​ളെ തു​​ട​​ക്കം

ബി​​സി​​സി​​ഐ ക​​ണ്ണു​​രു​​ട്ടി, വി​​ണ്ണി​​ലാ​​യി​​രു​​ന്ന സൂ​​പ്പ​​ര്‍ താ​​ര​​ങ്ങ​​ള്‍ മ​​ണ്ണി​​ലി​​റ​​ങ്ങി... ആ​​ഭ്യ​​ന്ത​​രം ക​​ളി​​ക്കാ​​തെ ദേ​​ശീ​​യ ടീ​​മി​​ല്‍ തു​​ട​​രാ​​മെ​​ന്ന ഇ​​ന്ത്യ​​ന്‍ ക്രി​​ക്ക​​റ്റി​​ലെ പ​​ഴ​​യ ചി​​ന്താ​​ഗ​​തി പൂ​​ര്‍​ണ​​മാ​​യി പൊ​​ളി​​ച്ചെ​​ഴു​​തി​​യ വ​​ര്‍​ഷ​​മാ​​ണ് 2025. അ​​തു​​കൊ​​ണ്ടു​​ത​​ന്നെ, ഈ ​​ക​​ല​​ണ്ട​​ര്‍​വ​​ര്‍​ഷ​​ത്തെ അ​​വ​​സാ​​ന ആ​​ഭ്യ​​ന്ത​​ര ക്രി​​ക്ക​​റ്റ് ടൂ​​ര്‍​ണ​​മെ​​ന്‍റാ​​യ വി​​ജ​​യ് ഹ​​സാ​​രെ​​യ്ക്ക് സ​​മീ​​പ കാ​​ല​​ത്തെ​​ങ്ങു​​മി​​ല്ലാ​​ത്ത സൂ​​പ്പ​​ര്‍ സ്റ്റാ​​ര്‍ തി​​ള​​ക്ക​​മു​​ണ്ട്.

50 ഓ​​വ​​ര്‍ ആ​​ഭ്യ​​ന്ത​​ര ടൂ​​ര്‍​ണ​​മെ​​ന്‍റാ​​യ വി​​ജ​​യ് ഹ​​സാ​​രെ ട്രോ​​ഫി​​യു​​ടെ 2025-26 സീ​​സ​​ണി​​നു നാ​​ളെ തു​​ട​​ക്കം കു​​റി​​ക്കും. വി​​രാ​​ട് കോ​​ഹ്‌​ലി, ​രോ​​ഹി​​ത് ശ​​ര്‍​മ എ​​ന്നി​​ങ്ങ​​നെ വൈ​​ഭ​​വ് സൂ​​ര്യ​​വം​​ശി​​വ​​രെ നീ​​ളു​​ന്ന ഇ​​ന്ത്യ​​ന്‍ ക്രി​​ക്ക​​റ്റി​​ലെ സൂ​​പ്പ​​ര്‍ താ​​ര​​ങ്ങ​​ള്‍ വി​​വി​​ധ ടീ​​മു​​ക​​ള്‍​ക്കാ​​യി ക​​ള​​ത്തി​​ലി​​റ​​ങ്ങും.

പ​​തി​​റ്റാ​​ണ്ടി​​നു​​ശേ​​ഷം രോ-​​കോ

ഇ​​ന്ത്യ​​ന്‍ ക്രി​​ക്ക​​റ്റ് ക​​ഴി​​ഞ്ഞ ഒ​​രു പ​​തി​​റ്റാ​​ണ്ടാ​​യി അ​​ട​​ക്കി​​വാ​​ണ​​വ​​രാ​​ണ് വി​​രാ​​ട് കോ​​ഹ്‌​ലി​​യും രോ​​ഹി​​ത് ശ​​ര്‍​മ​​യും. 2024 ഐ​​സി​​സി ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് നേ​​ട്ട​​ത്തോ​​ടെ ഇ​​രു​​വ​​രും ആ ​​ഫോ​​ര്‍​മാ​​റ്റി​​ല്‍​നി​​ന്നു വി​​ര​​മി​​ച്ചു. 2024-25 ഓ​​സ്‌​​ട്രേ​​ലി​​യ​​ന്‍ പ​​ര്യ​​ട​​ന​​ത്തി​​നി​​ടെ രോ​​ഹി​​ത്, കോ​​ഹ്‌​ലി ​എ​​ന്നി​​വ​​രു​​ടെ ടെ​​സ്റ്റ് ഫോം ​​ചോ​​ദ്യം ചെ​​യ്യ​​പ്പെ​​ട്ടു. അ​​തോ​​ടെ, ബി​​സി​​സി​​ഐ ഇ​​രു​​വ​​ര്‍​ക്കും അ​​ന്ത്യ​​ശാ​​സ​​ന ന​​ല്‍​കി. ആ​​ഭ്യ​​ന്ത​​ര ടെ​​സ്റ്റ് ടൂ​​ര്‍​ണ​​മെ​​ന്‍റാ​​യ ര​​ഞ്ജി ട്രോ​​ഫി ക​​ളി​​ക്ക​​ണം. അ​​ങ്ങ​​നെ 12 വ​​ര്‍​ഷ​​ത്തി​​നു​​ശേ​​ഷം കോ​​ഹ്‌​ലി ​ഡ​​ല്‍​ഹി​​ക്കാ​​യും 10 വ​​ര്‍​ഷ​​ത്തി​​നു​​ശേ​​ഷം രോ​​ഹി​​ത് മും​​ബൈ​​ക്കാ​​യും ര​​ഞ്ജി ക​​ളി​​ച്ചു. എ​​ന്നാ​​ല്‍, 2025 ഇം​​ഗ്ല​​ണ്ട് പ​​ര്യ​​ട​​ന​​ത്തി​​നു മു​​മ്പ് ഇ​​രു​​വ​​രും ടെ​​സ്റ്റി​​നോ​​ട് വി​​ട​​പ​​റ​​ഞ്ഞു.

ആ​​ദ്യം കോ​​ഹ്‌​ലി, ​പി​​ന്നെ രോ​​ഹി​​ത്

15 വ​​ര്‍​ഷ​​ത്തി​​നു​​ശേ​​ഷ​​മാ​​ണ് കോ​​ഹ്‌​ലി ​വി​​ജ​​യ് ഹ​​സാ​​രെ ട്രോ​​ഫി​​യി​​ല്‍ ക​​ളി​​ക്കാ​​നൊ​​രു​​ങ്ങു​​ന്ന​​ത്. 2010നു​​ശേ​​ഷം കോ​​ഹ്‌​ലി ​ഈ ​ടൂ​​ര്‍​ണ​​മെ​​ന്‍റ് ക​​ളി​​ച്ചി​​ട്ടി​​ല്ല. ഡ​​ല്‍​ഹി​​യു​​ടെ ആ​​ദ്യ മൂ​​ന്നു മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ കോ​​ഹ്‌​ലി ​ക​​ളി​​ക്കും. ഋ​​ഷ​​ഭ് പ​​ന്ത് ന​​യി​​ക്കു​​ന്ന ഡ​​ല്‍​ഹി ടീ​​മി​​ല്‍ ഹ​​ര്‍​ഷി​​ത് റാ​​ണ, ഇ​​ഷാ​​ന്ത് ശ​​ര്‍​മ തു​​ട​​ങ്ങി​​യ​​വ​​രു​​മു​​ണ്ട്.

ഏ​​ഴ് വ​​ര്‍​ഷ​​ത്തി​​നു​​ശേ​​ഷ​​മാ​​ണ് രോ​​ഹി​​ത് വി​​ജ​​യ് ഹ​​സാ​​രെ ക​​ളി​​ക്കു​​ന്ന​​ത്. 2018 സെ​​മി​​യി​​ല്‍ ഹൈ​​ദ​​രാ​​ബാ​​ദി​​ന് എ​​തി​​രേ​​യാ​​യി​​രു​​ന്നു രോ​​ഹി​​ത്തി​​ന്‍റെ അ​​വ​​സാ​​ന മ​​ത്സ​​രം. മും​​ബൈ​​യു​​ടെ ആ​​ദ്യ ര​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ രോ​​ഹി​​ത് ക​​ളി​​ക്കും. ആ​​ദ്യം പ്ര​​ഖ്യാ​​പി​​ച്ച ടീ​​മി​​ല്‍ രോ​​ഹി​​ത് ഇ​​ല്ലാ​​യി​​രു​​ന്നു.

ഷാ​​ര്‍​ദു​​ള്‍ ഠാ​​ക്കൂ​​ര്‍ ന​​യി​​ക്കു​​ന്ന മും​​ബൈ​​യ്‌​​ക്കൊ​​പ്പം സ​​ര്‍​ഫ​​റാ​​സ് ഖാ​​നു​​മു​​ണ്ട്. നി​​ല​​വി​​ലെ ടീ​​മി​​ല്‍ ഇ​​ല്ലെ​​ങ്കി​​ലും യ​​ശ​​സ്വി ജ​​യ്‌​​സ്വാ​​ളും മും​​ബൈ​​ക്കാ​​യി ഈ ​​സീ​​സ​​ണി​​ല്‍ ക​​ളി​​ക്കു​​മെ​​ന്നാ​​ണ് റി​​പ്പോ​​ര്‍​ട്ട്.

ഗി​​ല്‍, അ​​ഭി​​ഷേ​​ക്, സ​​ഞ്ജു

2026 ഐ​​സി​​സി ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പി​​നു​​ള്ള ഇ​​ന്ത്യ​​ന്‍ ടീ​​മി​​ല്‍​നി​​ന്ന് ഒ​​ഴി​​വാ​​ക്ക​​പ്പെ​​ട്ട ഇ​​ന്ത്യ​​യു​​ടെ ഏ​​ക​​ദി​​ന, ടെ​​സ്റ്റ് ക്യാ​​പ്റ്റ​​ന്‍ ശു​​ഭ്മാ​​ന്‍ ഗി​​ല്‍ പ​​ഞ്ചാ​​ബി​​ന്‍റെ വി​​ജ​​യ് ഹ​​സാ​​രെ ട്രോ​​ഫി ടീ​​മി​​ലു​​ണ്ട്. ഗി​​ല്ലി​​നൊ​​പ്പം അ​​ഭി​​ഷേ​​ക് ശ​​ര്‍​മ, അ​​ര്‍​ഷ​​ദീ​​പ് സിം​​ഗ് തു​​ട​​ങ്ങി​​യ വ​​മ്പ​​ന്മാ​​രും പ​​ഞ്ചാ​​ബി​​നു ക​​രു​​ത്തേ​​കും.

ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പി​​നു​​ള്ള സ​​ഞ്ജു സാം​​സ​​ണ്‍ കേ​​ര​​ള​​ത്തി​​ന്‍റെ വി​​ജ​​യ് ഹ​​സാ​​രെ സം​​ഘ​​ത്തി​​ലു​​ണ്ട്. ലോ​​ക​​ക​​പ്പ് ട്വ​​ന്‍റി-20 ടീ​​മി​​ല്‍ ഇ​​ടം​​ല​​ഭി​​ക്കാ​​തി​​രു​​ന്ന വി​​ക്ക​​റ്റ് കീ​​പ്പ​​ര്‍ ബാ​​റ്റ​​റാ​​യ ജി​​തേ​​ഷ് ശ​​ര്‍​മ ക്രു​​ണാ​​ല്‍ പാ​​ണ്ഡ്യ ന​​യി​​ക്കു​​ന്ന ബ​​റോ​​ഡ സം​​ഘ​​ത്തി​​ലു​​ള്‍​പ്പെ​​ട്ടു. സ​​ഞ്ജു​​വി​​നെ ട്വ​​ന്‍റി-20 ഓ​​പ്പ​​ണ​​റാ​​ക്ക​​ണ​​മെ​​ന്ന് ടീം ​​മാ​​നേ​​ജ്‌​​മെ​​ന്‍റി​​ല്‍ ആ​​വ​​ശ്യ​​മു​​ന്ന​​യി​​ച്ച ഹാ​​ര്‍​ദി​​ക് പാ​​ണ്ഡ്യ​​യും ബ​​റോ​​ഡ​​യ്‌​​ക്കൊ​​പ്പ​​മു​​ണ്ട്.

രാ​​ഹു​​ല്‍, ഷ​​മി, വൈ​​ഭ​​വ്

വി​​ജ​​യ് ഹ​​സാ​​രെ​​യി​​ല്‍ നി​​ല​​വി​​ലെ ചാ​​മ്പ്യ​​ന്മാ​​രാ​​യ ക​​ര്‍​ണാ​​യ​​ക​​യെ ന​​യി​​ക്കു​​ന്ന​​ത് മാ​​യ​​ങ്ക് അ​​ഗ​​ര്‍​വാ​​ളാ​​ണ്. കെ.​​എ​​ല്‍. രാ​​ഹു​​ല്‍, ദേ​​വ്ദ​​ത്ത് പ​​ടി​​ക്ക​​ല്‍, ക​​രു​​ണ്‍ നാ​​യ​​ര്‍, പ്ര​​സി​​ദ്ധ് കൃ​​ഷ്ണ എ​​ന്നി​​വ​​ര്‍ ക​​ര്‍​ണാ​​ട​​ക ടീ​​മി​​ലു​​ണ്ട്. 14കാ​​ര​​നാ​​യ വെ​​ടി​​ക്കെ​​ട്ടു​​കാ​​ര​​ന്‍ വൈ​​ഭ​​വ് സൂ​​ര്യ​​വം​​ശി ബി​​ഹാ​​റി​​നാ​​യും ദേ​​ശീ​​യ ടീ​​മി​​ലേ​​ക്കു​​ള്ള മ​​ട​​ങ്ങി​​വ​​ര​​വ് കാ​​ത്തി​​രി​​ക്കു​​ന്ന മു​​ഹ​​മ്മ​​ദ് ഷ​​മി ബം​​ഗാ​​ളി​​നാ​​യും ക​​ളി​​ക്കും.

ഇ​​ഷാ​​ന്‍ കി​​ഷ​​ന്‍ (ജാ​​ര്‍​ഖ​​ണ്ഡ് ക്യാ​​പ്റ്റ​​ന്‍), ഋ​​തു​​രാ​​ജ് ഗെ​​യ്ക്‌​വാ​​ദ് (മ​​ഹാ​​രാ​​ഷ്‌​ട്ര ​ക്യാ​​പ്റ്റ​​ന്‍), നി​​തീ​​ഷ് കു​​മാ​​ര്‍ റെ​​ഡ്ഡി (ആ​​ന്ധ്ര ക്യാ​​പ്റ്റ​​ന്‍), ര​​വി ബി​​ഷ്‌​​ണോ​​യ് (ഗു​​ജ​​റാ​​ത്ത്), റി​​ങ്കു സിം​​ഗ്, ധ്രു​​വ് ജു​​റെ​​ല്‍ (ഉ​​ത്ത​​ര്‍​പ്ര​​ദേ​​ശ്), സാ​​യ് സു​​ദ​​ര്‍​ശ​​ന്‍ (ത​​മി​​ഴ്‌​​നാ​​ട്) തു​​ട​​ങ്ങി​​യ മു​​ന്‍​നി​​ര താ​​ര​​ങ്ങ​​ളും ഇ​​ത്ത​​വ​​ണ​​ത്തെ വി​​ജ​​യ് ഹ​​സാ​​രെ​​യ്ക്കു​​ണ്ട്.

2027 ലോ​​ക​​ക​​പ്പ് ല​​ക്ഷ്യം

ന്യൂ​​സി​​ല​​ന്‍​ഡി​​ന് എ​​തി​​രാ​​യ ഏ​​ക​​ദി​​ന പ​​ര​​മ്പ​​ര, ഐ​​സി​​സി 2027 ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് ടീ​​മു​​ക​​ളി​​ല്‍ ഇ​​ടം​​നേ​​ടു​​ക​​യാ​​ണ് ഏ​​വ​​രു​​ടെ​​യും ല​​ക്ഷ്യം. ര​​ഞ്ജി ട്രോ​​ഫി​​യി​​ല്‍ മി​​ക​​ച്ച പ്ര​​ക​​ട​​നം കാ​​ഴ്ച​​വ​​ച്ച ക​​രു​​ണ്‍ നാ​​യ​​ര്‍ ഒ​​മ്പ​​തു വ​​ര്‍​ഷ​​ത്തി​​നു​​ശേ​​ഷം ഇ​​ന്ത്യ​​ന്‍ ടെ​​സ്റ്റ് ടീ​​മി​​ലെ​​ത്തി​​യ​​തു​​ള്‍​പ്പെ​​ടെ​​യു​​ള്ള പ്ര​​ചോ​​ദ​​നം മു​​ന്നി​​ലു​​ണ്ട്. ബി​​സി​​സി​​ഐ​​യു​​ടെ ക​​രാ​​റി​​ല്‍​നി​​ന്ന് 2023ല്‍ ​​പു​​റ​​ത്താ​​ക്ക​​പ്പെ​​ട്ട ശ്രേ​​യ​​സ് അ​​യ്യ​​ര്‍ ചാ​​മ്പ്യ​​ന്‍​സ് ട്രോ​​ഫി നേ​​ടി​​യ ഏ​​ക​​ദി​​ന ടീ​​മി​​ലും ഇ​​ഷാ​​ന്‍ കി​​ഷ​​ന്‍ 2026 ഐ​​സി​​സി ട്വ​​ന്‍റി-20 ടീ​​മി​​ലും ഉ​​ള്‍​പ്പെ​​ട്ട​​തും ആ​​ഭ്യ​​ന്ത​​ര ക്രി​​ക്ക​​റ്റി​​ലെ മി​​ക​​വി​​നെ​​ത്തു​​ട​​ര്‍​ന്നാ​​ണെ​​ന്ന​​തും ശ്ര​​ദ്ധേ​​യം.

Sports

രോ​​ഹ​​ന്‍ ക്യാ​​പ്റ്റ​​ന്‍

തി​​രു​​വ​​ന​​ന്ത​​പു​​രം: വി​​ജ​​യ് ഹ​​സാ​​രെ ട്രോ​​ഫി​​ക്കു​​ള്ള കേ​​ര​​ള ടീ​​മി​​നെ രോ​​ഹ​​ന്‍ കു​​ന്നു​​മ്മ​​ല്‍ ന​​യി​​ക്കും.

19 അം​​ഗ ടീ​​മി​​ല്‍ സ​​ഞ്ജു സാം​​സ​​ണ്‍ ഉ​​ള്‍​പ്പെ​​ട്ടി​​ട്ടു​​ണ്ട്. 24 മു​​ത​​ല്‍ ജ​​നു​​വ​​രി എ​​ട്ട് വ​​രെ അ​​ഹ​​മ്മ​​ദാ​​ബാ​​ദി​​ലാ​​ണ് കേ​​ര​​ള​​ത്തി​​ന്‍റെ മ​​ത്സ​​ര​​ങ്ങ​​ള്‍. എ ​​ഗ്രൂ​​പ്പി​​ലാ​​ണ് കേ​​ര​​ളം. അ​​മ​​യ് ഖു​​റേ​​സി​​യ പ​​രി​​ശീ​​ല​​ക​​ന്‍.

ടീം: ​​രോ​​ഹ​​ന്‍ കു​​ന്നു​​മ്മ​​ല്‍ (ക്യാ​​പ്റ്റ​​ന്‍), സ​​ഞ്ജു സാം​​സ​​ണ്‍, വി​​ഷ്ണു വി​​നോ​​ദ് (വി​​ക്ക​​റ്റ് കീ​​പ്പ​​ര്‍), മു​​ഹ​​മ്മ​​ദ് അ​​സ്ഹ​​റു​​ദ്ദീ​​ന്‍ (വി​​ക്ക​​റ്റ് കീ​​പ്പ​​ര്‍), അ​​ഹ​​മ്മ​​ദ് ഇ​​മ്രാ​​ന്‍, സ​​ല്‍​മാ​​ന്‍ നി​​സാ​​ര്‍, അ​​ഭി​​ഷേ​​ക് ജെ. ​​നാ​​യ​​ര്‍, കൃ​​ഷ്ണ പ്ര​​സാ​​ദ്, അ​​ഖി​​ല്‍ സ്‌​​ക​​റി​​യ, വി. ​​അ​​ഭി​​ജി​​ത്ത് പ്ര​​വീ​​ണ്‍, ബി​​ജു നാ​​രാ​​യ​​ണ​​ന്‍, അ​​ങ്കി​​ത് ശ​​ര്‍​മ, ബാ​​ബ അ​​പ​​രാ​​ജി​​ത്, വി​​ഘ്‌​​നേ​​ഷ് പു​​ത്തൂ​​ര്‍, എം.​​ഡി. നി​​ധീ​​ഷ്, കെ.​​എം. ആ​​സി​​ഫ്, അ​​ഭി​​ഷേ​​ക് പി. ​​നാ​​യ​​ര്‍, എ​​ന്‍. എം. ​​ഷ​​റ​​ഫു​​ദ്ദീ​​ന്‍, ഏ​​ദ​​ന്‍ ആ​​പ്പി​​ള്‍ ടോം.

Sports

ല​​ണ്ട​​നി​​ലേ​​ക്ക് മ​​ട​​ങ്ങി കോ​ഹ്‌​ലി, ഇ​​നി പോ​​രാ​​ട്ടം വി​​ജ​​യ് ഹ​​സാ​​രെ ട്രോ​​ഫി​​യി​​ൽ

മും​​ബൈ: ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കെ​​തി​​രാ​​യ ഏ​​ക​​ദി​​ന പ​​ര​​ന്പ​​ര പൂ​​ർ​​ത്തി​​യാ​​യ​​തി​​ന് പി​​ന്നാ​​ലെ വി​​രാ​​ട് കോ​ഹ്‌​ലി ല​​ണ്ട​​നി​​ലേ​​ക്ക് മ​​ട​​ങ്ങി.

24ന് ​​തു​​ട​​ങ്ങു​​ന്ന വി​​ജ​​യ് ഹ​​സാ​​രേ ട്രോ​​ഫി​​യി​​ൽ ക​​ളി​​ക്കാ​​നാ​​യി കോ​ഹ്‌​ലി തി​​രി​​ച്ചെ​​ത്തും. ഡ​​ൽ​​ഹി ടീ​​മി​​നാ​​യി ആ​​ഭ്യ​​ന്ത​​ര ക്രി​​ക്ക​​റ്റി​​ൽ ക​​ളി​​ക്കു​​മെ​​ന്ന് കോ​​ഹ്ലി ക​​ഴി​​ഞ്ഞ ദി​​വ​​സം വ്യ​​ക്ത​​മാ​​ക്കി​​യി​​രു​​ന്നു.

ടെ​​സ്റ്റ്, ട്വ​​ന്‍റി20 ഫോ​​ർ​​മാ​​റ്റു​​ക​​ളി​​ൽ​​നി​​ന്ന് വി​​ര​​മി​​ച്ച കോ​ഹ്‌​ലി ഏ​​ക​​ദി​​ന​​ത്തി​​ൽ മാ​​ത്ര​​മാ​​ണ് ക​​ളി​​ക്കു​​ന്ന​​ത്. ഇ​​ന്ത്യ​​ൻ ടീ​​മി​​ലേ​​ക്ക് പ​​രി​​ഗ​​ണി​​ക്കാ​​ൻ ആ​​ഭ്യ​​ന്ത​​ര ക്രി​​ക്ക​​റ്റി​​ൽ ക​​ളി​​ക്ക​​ണ​​മെ​​ന്ന് ബി​​സി​​സി​​ഐ ക​​ർ​​ശ​​ന​​മാ​​യി ആ​​വ​​ശ്യ​​പ്പെട്ട​​തോ​​ടെ​​യാ​​ണ് കോ​ഹ്‌​ലിയും രോ​​ഹി​​തും വി​​ജ​​യ് ഹ​​സാ​​രേ ട്രോ​​ഫി​​യി​​ൽ പ​​ങ്കെ​​ടു​​ക്കു​​മെ​​ന്ന് അ​​റി​​യി​​ച്ച​​ത്.

ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ക്കെ​​തി​​രാ​​യ ഏ​​ക​​ദി​​ന പ​​ര​​ന്പ​​ര​​യി​​ൽ ര​​ണ്ട് സെ​​ഞ്ചു​​റി​​യും ഒ​​രു അ​​ർ​​ധ​​സെ​​ഞ്ചു​​റി​​യും നേ​​ടി​​യ കോ​ഹ്‌​ലി പ​​ര​​ന്പ​​ര​​യി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ റ​​ണ്‍​സ​​ടി​​ച്ച താ​​ര​​മാ​​യി​​രു​​ന്നു. പ​​ര​​ന്പ​​ര​​യു​​ടെ താ​​ര​​വും കോ​ഹ്‌​ലിയാ​​യി​​രു​​ന്നു.

Latest News

Up